Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
മെല്‍ബണില്‍ അനധികൃത മരുന്ന് വില്‍പ്പനശാലയില്‍ റെയ്ഡ്: ഒരു മില്യണ്‍ ഡോളറും 17 ആഢംബര കാറുകളും പിടിച്ചെടുത്തു
29/03/2024 Duración: 03min2024 മാര്‍ച്ച് 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം..
-
Australian Easter: Exploring social and cultural traditions beyond religion - ലോംഗ് വീക്കെന്റ്, എഗ് ഹണ്ട്: മതവിശ്വാസത്തിനപ്പുറം ഓസ്ട്രേലിയന്‍ ജീവിതത്തിന്റെ ഭാഗമാകുന്ന ഈസ്റ്റര്‍ ആഘോഷം
29/03/2024 Duración: 07minEaster holds great significance for Christians. Yet, for those of different faiths or non-religious backgrounds, it presents a chance to relish a four-day weekend, partake in family and social gatherings, engage in outdoor activities, and attend events where children take centre stage. Here's your essential guide to celebrating Easter in Australia. - ക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. ഈസ്റ്റര്‍ ലോംഗ് വീക്കെന്റും, ആഘോഷങ്ങളുമെല്ലാം ഓസ്ട്രേലിയയുടെ ബഹുസ്വര സമൂഹത്തില്‍ നല്കുന്ന സംഭാവനകള്‍ എന്തെന്ന് അറിയാം...
-
സോളാർ പാനൽ നിർമ്മാണത്തിനായി ഓസ്ട്രേലിയ ഒരു ബില്യൺ ഡോളർ പ്രഖ്യാപിച്ചു
28/03/2024 Duración: 03min2024 മാര്‍ച്ച് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പ്രവചനങ്ങള്‍ വീണ്ടും തെറ്റി; രാജ്യത്തെ നാണയപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു
27/03/2024 Duración: 04min2024 മാര്‍ച്ച് 27ലെ ഓസ്ട്രേലിയിയലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Understanding bankruptcy and its consequences in Australia - ഓസ്ട്രേലിയയില്‍ എപ്പോഴാണ് ഒരാള്‍ പാപ്പരാകുന്നത്? പാപ്പരാകുന്നതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാം...
27/03/2024 Duración: 12minBankruptcy can be complicated for many people, as it can bring about feelings of financial shame and stigma. However, it may be the only way to alleviate financial distress in some cases. If you struggle to manage your debts, filing for bankruptcy could be an option. - പാപ്പരാകുക എന്നത് പൊതുവില്‍ സാമൂഹിക അപമാനവും, നാണക്കേടും എല്ലാമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, വീട്ടാനാകാത്ത സാമ്പത്തിക ബാധ്യതകളുള്ളവര്‍ക്ക് നിയമപരമായ ഒരു പോംവഴിയാണ് ഇത്. ഓസ്ട്രേലിയയില്‍ ബാങ്ക്റപ്സി, അഥവാ പാപ്പരാകുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയന്നും, അതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയന്നും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലുള്ളവരുടെ നാടുകടത്തല്‍ എളുപ്പമാക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു
26/03/2024 Duración: 04min2024 മാര്‍ച്ച് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മറവിക്കും മായ്ക്കാൻ കഴിയാത്ത മാതൃഭാഷ; ശ്രദ്ധേയമായി ഓസ്ട്രേലിയൻ മലയാളികളുടെ ഹ്രസ്വചിത്രം
26/03/2024 Duración: 09minകാൻബറയിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് പുറത്തിറക്കിയ ഹ്രസ്വചിത്രമാണ് ദി റൂട്ട്സ്. മാതൃഭാഷയുടെ മാധുര്യവും, മാതൃഭാഷയുടെ പ്രധാന്യവും ഓർമ്മിപ്പിക്കുന്ന ദി റൂട്ട്സിൻറെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
വാക്സിൻ എടുക്കാത്തതിനാൽ ജോലി നഷ്ടമായവർക്ക് വീണ്ടും അപേക്ഷിക്കാം: കൊവിഡ് നിയമത്തിൽ മാറ്റത്തിനൊരുങ്ങി NSW
25/03/2024 Duración: 04min2024 മാര്‍ച്ച് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
യുവതാരങ്ങള്‍ ഞങ്ങളെ കാണുന്നത് പഴഞ്ചന്മാരായി; കഥ പറയാന്‍ ചെന്നാല്‍ അവഗണന: ലാല്‍ജോസ്
25/03/2024 Duración: 17minമലയാള സിനിമ പുത്തന്‍ പ്രതാപത്തോടെ കുതിക്കുന്ന കാലമാണ്. എന്നാല്‍, ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച പഴയകാല സംവിധായകര്‍ പലരും ഇപ്പോള്‍ പിടിച്ചുനില്ക്കാന് പരാജയപ്പെടുന്നത് എന്തെന്നും, എങ്ങനെയാണ് പുതിയ കാലത്തേക്ക് മാറാന്‍ ശ്രമിക്കുന്നതെന്നും പ്രശസ്ത സംവിധായകന് ലാല്‍ജോസ് എസ് ബി എസ് മലയാളത്തോട് മനസ് തുറക്കുന്നു.
-
വീട്ടുവേലക്കാരിയെ 'അടിമപ്പണി' ചെയ്യിച്ചു: മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് 2.30 ലക്ഷം ഡോളര്‍ പിഴയിട്ട് ഓസ്ട്രേലിയന്‍ കോടതി
24/03/2024 Duración: 06minഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരിയെ അടിമപ്പോലെ പണി ചെയ്യിച്ചു എന്ന കുറ്റത്തിന് ഓസ്ട്രേലിയയിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്ദീപ് സൂരി സിംഗിന് ഫെഡറല്‍ കോടതി 2.30 ലക്ഷം ഡോളറിലേറെ പിഴശിക്ഷ വിധിച്ചു. ദിവസം ഒമ്പതു ഡോളര്‍ മാത്രം ശമ്പളം നല്കി ജോലി ചെയ്യിച്ചു എന്ന് കണ്ടെത്തിയാണ് ഇത്. എന്നാല്‍, ഹൈക്കമ്മീണര്‍ക്കെതിരെ ഇത്തരമൊരു വിധി പറയാന്‍ ഓസ്ട്രേലിയന്‍ കോടതിക്ക് അധികാരമില്ല എന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം കുതിച്ചുയര്‍ന്നു; ജനസംഖ്യ 2.7 കോടിയോളം: ഭാവിക്ക് നല്ലതല്ലെന്ന് പ്രതിപക്ഷം
22/03/2024 Duración: 04min2024 മാര്‍ച്ച് 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ആദായനികുതി കുറയ്ക്കാന്‍ സാലറി പാക്കേജിംഗ് പ്രയോജനപ്രദമാണോ? അറിയേണ്ടതെല്ലാം
22/03/2024 Duración: 16minആദായനികുതിയില്‍ ഇളവുകള്‍ ലഭിക്കാനായി ഓസ്ട്രേലിയയില്‍ ലഭ്യമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് സാലറി പാക്കേജിംഗ്, അഥവാ സാലറി സാക്രിഫൈസിംഗ്. ഇവ എല്ലാ സാഹചര്യങ്ങളിലും പ്രയോജനപ്രദമാണോ? മെല്‍ബണില്‍ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻഡ് പ്രൊഫഷണൽ സർവീസസിൽ ടാക്സ് ഏജന്റായ ബൈജു മത്തായി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; കുറഞ്ഞത് 0.4%
21/03/2024 Duración: 05min2024 മാര്‍ച്ച് 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ അംബാസഡർ കെവിൻ റഡിനെ അധിക്ഷേപിച്ച് ഡോണൾഡ് ട്രംപ്; റഡിനെ മാറ്റില്ലെന്ന് പ്രധാനമന്ത്രി
20/03/2024 Duración: 03min2024 മാര്‍ച്ച് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ലജ്ജാവതിയില്‍ തളച്ചിടാന്‍ പലരും ശ്രമിക്കാറുണ്ട്; പക്ഷേ, അവിടെ നില്ക്കുകയല്ല ഞാന്‍: ജാസി ഗിഫ്റ്റ്
20/03/2024 Duración: 13minകോളേജിലെ പരിപാടിക്കിടെ പ്രിന്സിപ്പാല് സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടതിനു പിന്നാലെ, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഈ പിന്തുണ എത്രത്തോളം സഹായകമായി എന്നും, പാട്ടിന്റെ വഴിയിലെ യാത്രയെക്കുറിച്ചുമെല്ലാം ജാസി ഗിഫ്റ്റ് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേള്‍ക്കാം...
-
'RBA പ്രതീക്ഷിക്കുന്ന നിരക്കിലേക്ക് പണപ്പെരുപ്പം കുറഞ്ഞിട്ടില്ല'; പലിശ 4.35ൽ തുടരും
19/03/2024 Duración: 03min2024 മാര്‍ച്ച് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതി നിരക്ക് കുറയും; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
19/03/2024 Duración: 02minഓസ്ട്രേലിയയിലെ പലയിടങ്ങളിലും ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കുറയുമെന്ന് വൈദ്യുതി റെഗുലേറ്റർ വ്യക്തമാക്കി. വീടുകളിൽ ഏഴ് ശതമാനം വരെ വൈദ്യുതി നിരക്ക് കുറയാം. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
The importance of understanding cultural diversity among Indigenous peoples - സഹസ്രാബ്ദങ്ങളുടെ തുടര്‍ച്ച, നൂറുകണക്കിന് സംസ്കാരങ്ങള്‍: ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളിലെ വൈവിധ്യമറിയാം...
18/03/2024 Duración: 11minUnderstanding the diversity within the First Nations of Australia is crucial when engaging with Aboriginal and Torres Strait Islander peoples and building meaningful relationships. - ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗം, അഥവാ ഓസ്ട്രേലിയന്‍ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്നു പറയുമ്പോള്‍, അതൊരു ഒറ്റ ജനവിഭാഗമാണ് എന്നാണ് പലരും മനസിലാക്കാറുള്ളത്. എന്നാല്‍, ഒട്ടേറെ വൈവിധ്യങ്ങളാണ് ആദിവമര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയിലുള്ളത്. ഈ വൈവിധ്യങ്ങളെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ടാക്സി ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും Uberന്റെ നഷ്ടപരിഹാരം; 272 മില്യൺ ഡോളർ നൽകും
18/03/2024 Duración: 04min2024 മാര്‍ച്ച് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഏജ്ഡ് കെയറിൽ വൻ ശമ്പള വർദ്ധനവ്: ആർക്കൊക്കെ പ്രയോജനപ്പെടുമെന്നറിയാം
16/03/2024 Duración: 03minഏജ്ഡ് കെയർ രംഗത്ത് 28 ശതമാനം വരെയുള്ള ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി കുടിയേറ്റക്കാരെ ബാധിക്കുന്ന മാറ്റത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.